Plus One Admission: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചോ? നാളെ കൂടിയേ സമയമുള്ളൂ..!

Plus One Admission: ട്രയൽ അലോട്ട്മെന്റ് 2025 മെയ്‌ 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും

Written by - Zee Malayalam News Desk | Last Updated : May 19, 2025, 03:42 PM IST
  • അപേക്ഷ സമർപ്പിക്കാൻ നാളെ (20/05/2025) വൈകിട്ട് 5 മണി വരെയാണ് സമയമെന്ന് വിദ്യാഭ്യാസ മന്ത്രി.
  • മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്ക് ഉള്ള ഓൺലൈൻ അപേക്ഷ സമർപ്പണവും നാളെ വൈകിട്ട് 5 മണി വരെയാണെന്നും മന്ത്രി അറിയിച്ചു.
Plus One Admission: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചോ? നാളെ കൂടിയേ സമയമുള്ളൂ..!

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ നാളെ (20/05/2025) വൈകിട്ട് 5 മണി വരെയാണ് സമയമെന്ന് വിദ്യാഭ്യാസ മന്ത്രി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്ക് ഉള്ള ഓൺലൈൻ അപേക്ഷ സമർപ്പണവും നാളെ വൈകിട്ട് 5 മണി വരെയാണെന്നും മന്ത്രി അറിയിച്ചു. അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ചു കൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് 2025 മെയ്‌ 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News