Online Trading Fraud: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ തട്ടിപ്പ്; ഒന്നരകോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

Online Trading Fraud: തമിഴ്‌നാട് തിരുനെല്‍വേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29)യാണ് അറസ്റ്റിലായത്

Written by - Vishnupriya S | Last Updated : Nov 7, 2025, 03:04 PM IST
  • തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് തിരുനെല്‍വേലിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
  • ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിന്റെ പേരില്‍ 1,67,75,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
  • കല്ലേറ്റുംകര സ്വദേശി താക്കോല്‍ക്കാരന്‍ വീട്ടില്‍ രാജു (61) വാണ് തട്ടിപ്പിന് ഇരയായത്.
Online Trading Fraud: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ തട്ടിപ്പ്; ഒന്നരകോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ ഒന്നരകോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് തിരുനെല്‍വേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29)യാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് തിരുനെല്‍വേലിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിന്റെ പേരില്‍ 1,67,75,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. കല്ലേറ്റുംകര സ്വദേശി താക്കോല്‍ക്കാരന്‍ വീട്ടില്‍ രാജു (61) വാണ് തട്ടിപ്പിന് ഇരയായത്. രാജുവിന്റെ അടുത്തുനിന്ന് 2025 ജനുവരി എട്ടാം തീയതി മുതല്‍ 2025 ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും മുഹമ്മദ് അലി 1.67 കോടി രൂപ തട്ടിയെടുത്തത്.

Add Zee News as a Preferred Source

സംഭവമിങ്ങനെ: പരാതിക്കാരന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഓണ്‍ലൈന്‍ ട്രെയ്ഡ് സംബന്ധമായ വീഡിയോകള്‍ കാണുന്നതിനിടെ ട്രെയ്ഡിങ്ങുമായി ബന്ധപ്പെട്ട ഒരു പരസ്യം കണാൻ ഇടയായി. പരസ്യത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതതോടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ആവുകയും ചെയ്തു. അതില്‍ ട്രെയ്ഡിങ്ങ് സംബന്ധമായ ടിപ്‌സുകള്‍ കാണുകയും കൂടുതല്‍ ലാഭകരമായ ട്രെയ്ഡിങ്ങ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോണ്‍ വിളിച്ച് പണം ഇന്‍വെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

തുടര്‍ന്ന് വാട്ട്സ് ആപ്പ് വഴി ട്രേഡിങ്ങ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ലിങ്കും അയച്ച് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. പിന്നാലെ പലപ്പോഴായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നും 1,06,75,000 (ഒരു കോടി ആറു ലക്ഷത്തി എഴുപത്തി അയ്യായിരം) രൂപ ഇന്‍വെസ്റ്റ് ചെയ്യിപ്പിച്ചു. ഇന്‍വെസ്റ്റ് ചെയ്ത പണവും ലാഭവും പിന്‍വലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പരാതി നല്‍കുകയായിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News