Operation D Hunt: ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു; ഇന്നും 103 പേര്‍ അറസ്റ്റിലായി

Operation D Hunt: ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധിച്ചതായി പൊലീസ്

Written by - Zee Malayalam News Desk | Last Updated : Jun 8, 2025, 10:42 PM IST
  • വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 92 കേസുകളും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
  • ഇന്നലെ മാത്രം അറസ്റ്റിലായത് 103 പേരാണ്.
  • മയക്കുമരുന്നുകളായ എംഡിഎംഎ (8.96 ഗ്രാം), കഞ്ചാവ് (8.172 കി.ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്
Operation D Hunt: ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു; ഇന്നും 103 പേര്‍ അറസ്റ്റിലായി

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ട് ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും 103 പേര്‍ അറസ്റ്റിലായി. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധിച്ചതായി കേരളാ പൊലീസ് വ്യക്തമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 92 കേസുകളും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്നലെ മാത്രം അറസ്റ്റിലായത് 103 പേരാണ്. മയക്കുമരുന്നുകളായ എംഡിഎംഎ (8.96 ഗ്രാം), കഞ്ചാവ് (8.172 കി.ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Add Zee News as a Preferred Source

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News