Security Tightened in Kerala: സംസ്ഥാനവും കനത്ത ജാ​ഗ്രതയിൽ; വിഴിഞ്ഞത്തും വിമാനത്താവളങ്ങളിലുമടക്കം സുരക്ഷ കൂട്ടി

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ റെയിൽവേസ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : May 8, 2025, 10:50 AM IST
  • വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിൽ അധികൃതർ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
  • കൂടാതെ ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവ് സുരക്ഷ തുടരുമെന്നാണ് വിവരം.
  • പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷയും വർധിപ്പിക്കാന നിർദ്ദേശമുണ്ട്.
Security Tightened in Kerala: സംസ്ഥാനവും കനത്ത ജാ​ഗ്രതയിൽ; വിഴിഞ്ഞത്തും വിമാനത്താവളങ്ങളിലുമടക്കം സുരക്ഷ കൂട്ടി

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിൽ അധികൃതർ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കൂടാതെ ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവ് സുരക്ഷ തുടരുമെന്നാണ് വിവരം. പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷയും വർധിപ്പിക്കാന നിർദ്ദേശമുണ്ട്.

Add Zee News as a Preferred Source

അതേസമയം ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോ​ഗം ഇന്ന്. രാവിലെ 11 മണിക്കാണ് സർവ്വകക്ഷി യോ​ഗം ചേരുക. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജി-074ൽ വച്ച് യോ​ഗം ചേരുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു.

Also Read: Pahalgam Terror Attack: പഹൽ​ഗാം മുഖ്യസൂത്രധാരൻ പഠിച്ചത് കേരളത്തിലും ബെം​ഗളൂരുവിലും; എൻഐഎ കണ്ടെത്തൽ ഇങ്ങനെ

ജമ്മുകശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് നടത്തിയത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായും 46 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഭീകരൻ മസൂദ് അസറിന്റെ കുടുംബത്തിലെ പത്ത് പേരും നാല് അനുയായികളും കൊല്ലപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News