ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി: ചെന്നിത്തല

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

Updated: May 17, 2018, 12:41 PM IST
ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് കർണാടക ഗവർണറുടെ ന‌ടപടി:   ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഉടുപ്പിന് അനുസരിച്ചു ശരീരം വെട്ടിമുറിക്കുന്നത് പോലെയാണ് ഗവർണറുടെ ന‌ടപടിയെന്ന് ചെന്നിത്തല തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു.

ഗോവയും മണിപ്പൂരിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ അന്ന് പരിഗണന ഭൂരിപക്ഷമുള്ള മുന്നണിക്കായിരുന്നു. കാരണം ബിജെപി അന്ന് ഭൂരിപക്ഷമുള്ള മുന്നണിയിലായിരുന്നു. കർണാടകയിൽ ബിജെപി ഇതര പാർട്ടികൾ ഭൂരിപക്ഷമുള്ള മുന്നണി ആയപ്പോൾ മുൻനിലപാട് വിഴുങ്ങുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കുതിരക്കച്ചവടത്തിന് വഴിയൊരുക്കുന്ന നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്നു പറഞ്ഞ ചെന്നിത്തല ജനാധിപത്യത്തെ അട്ടിമറിക്കുന്ന തീരുമാനം പുനഃപരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.