സമര തിരക്കിനിടയിലും പ്രതിപക്ഷ നേതാവ് വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്!

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സര്‍ക്കാരിനെതിരെയുള്ള സമരങ്ങളുടെ തിരക്കിലാണ്,

Last Updated : Aug 27, 2020, 10:03 AM IST
  • രമേശ്‌ ചെന്നിത്തല സര്‍ക്കാരിനെതിരെയുള്ള സമരങ്ങളുടെ തിരക്കിലാണ്
  • രമേശ്‌ ചെന്നിത്തല ചില കാര്യങ്ങളില്‍ മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തനാണ്
  • സുധയെന്ന ഉദ്യോഗാര്‍ത്ഥി കടന്ന് പോകുന്നത് വല്ലാത്തൊരു
    അവസ്ഥയിലൂടെയാണ്.
  • ചെന്നിത്തല സുധയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തു
സമര തിരക്കിനിടയിലും പ്രതിപക്ഷ നേതാവ് വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്!

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല സര്‍ക്കാരിനെതിരെയുള്ള സമരങ്ങളുടെ തിരക്കിലാണ്,
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന രമേശ്‌ ചെന്നിത്തല ചില കാര്യങ്ങളില്‍ 
മറ്റ് രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തനാണ്,പ്രതിപക്ഷ നേതാവ് PSC നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ കാണുകയും 
അക്കാര്യം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചിത്രങ്ങള്‍ സഹിതം കുറിക്കുകയും ചെയ്തു.സുധയെന്ന ഈ ഉദ്യോഗാര്‍ത്ഥി കടന്ന് പോകുന്നത് വല്ലാത്തൊരു 
അവസ്ഥയിലൂടെയാണ്‌.
2013ൽ PSC ഹൈസ്ക്കൂൾ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2017ലാണ്. 
ഈ റാങ്ക് ലിസ്റ്റിൽ സുധയുടെ പേരുണ്ട്. ഈ റാങ്ക് ലിസ്റ്റ് റദ്ദായാൽ 41 വയസുകാരിയായ ഇവർക്ക് വീണ്ടുമൊരു സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ 
സാധിക്കില്ല. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സുധ തന്റെ നിയമനത്തിനായി കാത്തിരിക്കുന്നത്.
ഹിന്ദിയിൽ ബിഎഡും എംഎയും എംഫിലും പിഎച്ച്ഡിയും ഉണ്ടായിട്ടും കൂടി തൊഴിലിനായി 
കാത്തിരിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു അവസ്ഥയാണ്,അതുകൊണ്ട് തന്നെ പത്രവാര്‍ത്തയില്‍ കൂടെ ഇക്കാര്യം അറിഞ്ഞ പ്രതിപക്ഷ 
നേതാവ് സുധയുടെ അവസ്ഥ വിദ്യാഭ്യാസമന്ത്രിയെയും PSC ചെയർമാനെയും അറിയിക്കുകയും ചെയ്തു,
അവിടം കൊണ്ടും അവസാനിച്ചില്ല,അഥവാ ഇനി സുധയ്ക്ക് ജോലി ലഭിച്ചില്ലെങ്കിൽ, 
തന്‍റെ  ഓഫീസിൽ തന്നെ ഹിന്ദി ട്രാൻസ്ലേറ്ററായി നിയമിക്കുന്നതായിരിക്കും എന്ന് അറിയിക്കുകയും ചെയ്തു.
സുധയെ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് ഇക്കാര്യം രമേശ്‌ ചെന്നിത്തല തന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്തത്,

Also Read:കേന്ദ്രത്തിനെതിരായ സിപിഎം പ്രക്ഷോഭം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു!
രമേശ്‌ ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,
''PSC നിയമനം കാത്തിരിക്കുന്ന സുധയെ കണ്ടു. ഹിന്ദിയിൽ ബിഎഡും എംഎയും എംഫിലും പിഎച്ച്ഡിയും ഉണ്ടായിട്ടും കൂടി തൊഴിലിനായി 
കാത്തിരിക്കേണ്ടി വരികയെന്നത് വല്ലാത്തൊരു അവസ്ഥയാണ്. 
അത്തരമൊരു കടമ്പയിലൂടെയാണ് സുധ കടന്നുപോകുന്നത്. കേരള കൗമുദി പത്രത്തിലാണ് സുധയുടെ വാർത്ത വായിച്ചത്. 
2013ൽ PSC ഹൈസ്ക്കൂൾ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2017ലാണ്. 
ഈ റാങ്ക് ലിസ്റ്റിൽ സുധയുടെ പേരുണ്ട്. ഈ റാങ്ക് ലിസ്റ്റ് റദ്ദായാൽ 41 വയസുകാരിയായ ഇവർക്ക് വീണ്ടുമൊരു സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ 
സാധിക്കില്ല. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സുധ തന്റെ നിയമനത്തിനായി കാത്തിരിക്കുന്നത്.
സുധയുടെ അവസ്ഥ വിദ്യാഭ്യാസമന്ത്രിയെയും PSC ചെയർമാനെയും അറിയിച്ചു. അഥവാ ഇനി സുധയ്ക്ക് ജോലി ലഭിച്ചില്ലെങ്കിൽ, 
എന്റെ ഓഫീസിൽ തന്നെ ഹിന്ദി ട്രാൻസ്ലേറ്ററായി നിയമിക്കുന്നതായിരിക്കും.''

Image may contain: one or more people and people standing

More Stories

Trending News