സ്വർണ്ണക്കടത്തിൽ സിഎം ഓഫീസിനുള്ള ബന്ധം കേരള പോലീസ് അന്വേഷിക്കണം; ചെന്നിത്തല

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്

Last Updated : Jul 11, 2020, 12:22 PM IST
സ്വർണ്ണക്കടത്തിൽ സിഎം ഓഫീസിനുള്ള ബന്ധം കേരള പോലീസ് അന്വേഷിക്കണം; ചെന്നിത്തല

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡി.ജി.പിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

Also Read: സ്വപ്നയ്ക്ക് പുറമേ മറ്റ് രണ്ട് പേരുകള്‍... ഭാര്യമാരുടെ മൊഴിയിലെ ഇവര്‍ക്ക് ഭീകരബന്ധവും?

സംഭവത്തിൽ മുഖ്യമന്ത്രിക്കും, അദ്ദേഹത്തിന്റെ ഓഫീസിനുള്ള ബന്ധം കേരള പോലീസ് തന്നെ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും, സംഭവത്തിന് പിന്നിലുള്ള പ്രമുഖരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending News