)
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടം വിവാദത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചടിയ്ക്കാനുള്ള ശ്രമത്തിലാണ്. സിപിഎമ്മുമാര്‍ അധികം കളിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെല്ലുവിളി. കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്ത് വരുമെന്നും ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂ എന്നുമാണ് വിഡി സതീശന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് എതിരേയും ഉണ്ട് സതീശന്റെ ഭീഷണി.
കേരളം ഞെട്ടിപ്പോകുന്ന വാര്‍ത്ത വരാനുണ്ട് എന്ന് പറഞ്ഞ സതീശന്, സിപിഎമ്മില്‍ അധികം വൈകാതെ ഒരു പൊട്ടിത്തെറിയുണ്കും എന്ന സൂചനയും നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് പിറകെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്, സതീശന്റെ ഭീഷണിയെ തള്ളി രംഗത്തെത്തി.
കഴിഞ്ഞ ദിവസം വിഡി സതീശന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധം നടത്തിയിരുന്നു. അവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് താന്‍ പ്രതിഷേധമാര്‍ച്ച് നടത്തിക്കും എന്നാണ് വിഡി സതീശന്റെ ഭീഷണി. ആ കാളയെ കളയരുത്. അതിനെ ബിജെപി ഓഫീസിന് മുന്നില്‍ കെട്ടിയിടണം. അടുത്ത ദിവസം തന്നെ ബിജെപിയ്ക്ക് അതിന്റെ ആവശ്യം വരും. ആ കാളയുമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി സ്ഥിതി ഉണ്ടാകുമെന്നും വിഡി സതീശന് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന രൂക്ഷമായ ലൈംഗികാരോപണങ്ങളെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രതിരോധത്തിലായത്. തുടക്കത്തില്‍ രാഹുലിനെ പിന്തുണച്ച നേതൃത്വത്തിന് പിന്നീട് നിലപാട് മാറ്റേണ്ടി വന്നു. ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്ത് വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. നേതൃത്വം കൈവിട്ടതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുക എന്ന നടപടിയിലാണ് കാര്യങ്ങള്‍ അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.