ഓജോ ബോർഡ് കളി കാര്യമായി, പ്രേതം കൂടിയെന്ന് കരുതി കൂട്ടുകാരിയെ അടിച്ചിട്ട് വീട് വിട്ടോടി!!!

ഓജോ ബോഡെന്ന് കേട്ടാൽ തന്നെ യുവാക്കൾക്കും കുട്ടികൾക്കും ഒരു കൗതുകമാണ്. എപ്പോഴെങ്കിലും ഒരിക്കൽ അത് കളിയ്ക്കാൻ ശ്രമിച്ചവരായിരിക്കും നമ്മളിൽ പലരും. അങ്ങനെ കളിച്ച് പണി കിട്ടിയ പലരും ഉണ്ട്. എപ്പോൾ അങ്ങനെ ഒരു വാർത്തയാണ് കൊല്ലത്തു നിന്നും വന്നിരിക്കുന്നത്.

Last Updated : Jun 28, 2020, 03:47 PM IST
ഓജോ ബോർഡ് കളി കാര്യമായി, പ്രേതം കൂടിയെന്ന് കരുതി കൂട്ടുകാരിയെ അടിച്ചിട്ട് വീട് വിട്ടോടി!!!

ഓജോ ബോഡെന്ന് കേട്ടാൽ തന്നെ യുവാക്കൾക്കും കുട്ടികൾക്കും ഒരു കൗതുകമാണ്. എപ്പോഴെങ്കിലും ഒരിക്കൽ അത് കളിയ്ക്കാൻ ശ്രമിച്ചവരായിരിക്കും നമ്മളിൽ പലരും. അങ്ങനെ കളിച്ച് പണി കിട്ടിയ പലരും ഉണ്ട്. എപ്പോൾ അങ്ങനെ ഒരു വാർത്തയാണ് കൊല്ലത്തു നിന്നും വന്നിരിക്കുന്നത്.

ഓജോ ബോർഡ് കളിക്കുന്നതിനിടെ കൂട്ടുകാരിക്ക് ബാധ കയറിയെന്നും മരിച്ചെന്നും ഭയന്ന 12 വയസ്സുകാരി വീട് വിട്ടിറങ്ങി. ഒടുവിൽ നാല് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.

കൂട്ടുകാരിക്കൊപ്പമാണ് 12 വയസ്സുകാരി ഓജോ ബോർഡ് വരച്ചുകളിച്ചത്. ഇതിനിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തിൽ കയറിയെന്നും പെൺകുട്ടി ഭയന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ ചില പെരുമാറ്റങ്ങൾ കൂടിയായപ്പോൾ ഭയം കൂടി. 

Also Read: വനിതയുടെ മൂന്നാം വിവാഹവും വിവാദത്തിൽ, പീറ്ററിനെതിരെ മുൻഭാര്യ!!!

കൂട്ടുകാരിയിൽനിന്ന് ആത്മാവ് വേർപെടാൻ അടിക്കുകയും ചെയ്തു. എന്നാൽ അടികൊണ്ട കൂട്ടുകാരി ബോധരഹിതയായി കിടന്നതോടെ കാര്യങ്ങൾ മാറിമറഞ്ഞു. കൂട്ടുകാരി മരിച്ചെന്ന് കരുതി പേടിച്ചുവിറച്ച 12 വയസ്സുകാരി വീട് വിട്ടിറങ്ങുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ നാടാകെ തിരച്ചിൽ തുടങ്ങി. ഇതിനിടെ ചേരിക്കോണം ഭാഗത്തെത്തിയ പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കണ്ണനല്ലൂർ പോലീസാണ് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്.

More Stories

Trending News