ജോ​സ് കെ. ​മാ​ണി​യു​ടെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി!!

പി. ജെ. ജോസഫിനെ കൈവിടാതെ പാലാ!! പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്...

Sheeba George | Updated: Sep 27, 2019, 12:32 PM IST
ജോ​സ് കെ. ​മാ​ണി​യു​ടെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി!!

പാലാ: പി. ജെ. ജോസഫിനെ കൈവിടാതെ പാലാ!! പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്...

ഏത് പ്രതിസന്ധിഘട്ടത്തിലും കെ. എം. മാണിയ്ക്കൊപ്പം നിലകൊണ്ട പി. ജെ. ജോസഫിനെ പുത്രന്‍ ജോസ് കെ. മാണി  കൈവിട്ടത് എന്തായാലും പാലാക്കാര്‍ക്ക് രസിച്ചില്ല എന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നത്. അല്ലെങ്കില്‍ യുഡിഎഫിന്‍റെ കോട്ടയില്‍ ചരിത്ര പരാജയം പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വരില്ലായിരുന്നു. വാസ്തവം പറഞ്ഞാല്‍ കെ. എം. മാണിയുടെ സഹതാപ വോട്ടുകള്‍ പോലും നേടാനാകാത്ത അവസ്ഥയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം!! 

എന്തായാലും, തിരഞ്ഞെടുപ്പ് ഫലം ഏതാണ്ട് ഉറപ്പായതോടെ, ജോസഫ്‌ ക്യാമ്പില്‍ പുഞ്ചിരി വിടര്‍ന്നു!! 

ഒരിക്കലും യു​ഡി​എ​ഫി​നെ കൈവിടാത്ത, പാര്‍ട്ടിയുടെ ശ​ക്തി​കേ​ന്ദ്ര​മാ​യ രാ​മ​പു​ര​ത്തുപോലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍, ഈ പഞ്ചായത്തില്‍ വോ​ട്ടു കു​റ​ഞ്ഞ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തിയിരിക്കുകയാണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ ജെ. ജോ​സ​ഫ്!!

ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ടു​ക​ള്‍ മ​റു​പ​ക്ഷ​ത്തേ​ക്കു പോ​യി! എന്നാണ് കാ​ര​ണ​മാ​യി പി.​ ജെ. ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ടു പറഞ്ഞത്. കൂ​ടു​ത​ല്‍ വി​ശ​ക​ല​ന​ങ്ങ​ള്‍​ക്കു ഫ​ലം വ​രേ​ണ്ട​തു​ണ്ടെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. 

എന്തായാലും, രാ​മ​പു​ര൦ പാര്‍ട്ടിയ്ക്ക് മുന്‍പില്‍ ഒരു ചോദ്യ ചിഹ്നമാവുമെന്ന് ഉറപ്പാണ്‌. കാരണം, ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം നേ​താ​വാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍റെ സ്വ​ന്തം നാ​ടു​കൂ​ടി​യാ​ണ് രാ​മ​പു​രം!! ഇതാണ് പി ജെ ജോസഫിന്‍റെ പരിഹാസത്തിന് കാരണവും...