'നെറിക്കെട്ട നുണ'യ്ക്കെതിരെ പരാതി നല്‍കി പി ജയരാജന്‍!!

വ്യാജ രേഖകളുണ്ടാക്കി അപകീർത്തിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

Last Updated : Sep 13, 2019, 05:32 PM IST
'നെറിക്കെട്ട നുണ'യ്ക്കെതിരെ പരാതി നല്‍കി പി ജയരാജന്‍!!

കണ്ണൂര്‍:  ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നല്‍കി സിപിഎം നേതാവ് പി. ജയരാജന്‍. 

വ്യാജ രേഖകളുണ്ടാക്കി അപകീർത്തിപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ഡിവൈഎസ്പിക്കാണ് പരാതി നൽകിയിരിക്കുന്നത്.

പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ജയരാജന്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നുമുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ജയരാജന്‍ പറഞ്ഞിരുന്നു. 

സിപിഎം പ്രവർത്തകൻ എന്ന നിലയിൽ സംഘപരിവാറിനെതിരെ പോരാട്ടം തുടരുമെന്നും സംഘപരിവാറിന്‍റെ ഇത്തരം നെറികെട്ട നീക്കങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും പി.ജയരാജൻ വ്യക്തമാക്കിയിരുന്നു. 

Trending News