പത്മശ്രീ ഡോ. പി. ആർ കൃഷ്ണകുമാര്‍ അന്തരിച്ചു

  അവിനാശിലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായിരുന്ന  പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാര്‍ അന്തരിച്ചു. 

Last Updated : Sep 17, 2020, 07:28 AM IST
  • അവിനാശിലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായിരുന്ന പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാര്‍ അന്തരിച്ചു
  • പി. ആർ കൃഷ്ണകുമാറിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) അനുശോചനം രേഖപ്പെടുത്തി.
പത്മശ്രീ ഡോ. പി. ആർ കൃഷ്ണകുമാര്‍ അന്തരിച്ചു

പാലക്കാട്:  അവിനാശിലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡിയുമായിരുന്ന  പത്മശ്രീ ഡോ. പി.ആർ കൃഷ്ണകുമാര്‍ അന്തരിച്ചു. 

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്.  കൂടാതെ ആഗസ്റ്റ് 29ന്  അദ്ദേഹത്തിന്  കോവിഡ്‌  (COVID-19) സ്ഥിരീകരിച്ചിരുന്നു.   

 ആര്യവൈദ്യ ഫാര്‍മസി സ്ഥാപകനായ പി.വി. രാമവാര്യരുടെയും പങ്കജം രാമവാര്യരുടെയും മകനായി 1951 സപ്തംബര്‍ 23ന് ഷൊര്‍ണ്ണൂരിലാണ് ജനനം.

ഷൊര്‍ണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. 2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2016ല്‍ ധന്വന്തരി പുരസ്‌കാരവും ലഭിച്ചു. 

പി. ആർ കൃഷ്ണകുമാറിന്‍റെ  നിര്യാണത്തില്‍  പ്രധാനമന്ത്രി  നരേന്ദ്രമോദി  (PM Narendra Modi) അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദത്തിന് ആഗോളതലത്തില്‍ ജനസമ്മതി നേടിക്കൊടുത്തതില്‍ പ്രധാനപങ്ക് വഹിച്ചയാളാണ് പി. ആർ കൃഷ്ണകുമാറെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

‘നിരന്തരമായ പരിശ്രമങ്ങളിലൂടെ ആയുര്‍വേദത്തിന് ആഗോളതലത്തില്‍ ജനസമ്മതി നേടിക്കൊടുക്കുന്നതില്‍ പ്രധാന സംഭാവന നല്‍കിയ വ്യക്തിയാണ് ശ്രീ പി. ആര്‍ കൃഷ്ണകുമാര്‍. അദ്ദേഹം വിനയാന്വിതനും വിജ്ഞാനിയുമായിരുന്നു. വിയോഗത്തില്‍ അതിയായ ദുഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. ഓം ശാന്തി’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Also read: കൊറോണ ചികിത്സയിലിരുന്ന തിരുപ്പതി എംപി അന്തരിച്ചു

 

 

More Stories

Trending News