ശ​ബ​രി​മ​ല വിഷയത്തില്‍ നി​യ​മ​നിര്‍മ്മാണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല!!

ശ​ബ​രി​മ​ല യുവതീ പ്രവേശന വിഷയത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് ബിജെപി!!

Sheeba George | Updated: Oct 9, 2019, 06:53 PM IST
ശ​ബ​രി​മ​ല വിഷയത്തില്‍ നി​യ​മ​നിര്‍മ്മാണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല!!

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യുവതീ പ്രവേശന വിഷയത്തില്‍ വീണ്ടും മലക്കംമറിഞ്ഞ് ബിജെപി!!

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന് നി​യ​മനിര്‍മ്മാണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അദ്ധ്യക്ഷന്‍ പി.​ എ​സ്.​ ശ്രീ​ധ​ര​ന്‍​പി​ള്ള. നിയമ പോരാട്ടം നടത്തുമെന്നാണ് പറഞ്ഞതെന്നും ഇ​തു​മാ​യി ബന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ വാ​ര്‍​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളു​മെ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

അ​തി​നി​ടെ, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രാ​യ എ​ന്‍​എ​സ്‌എ​സി​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ശ്രീ​ധ​ര​ന്‍​പി​ള്ള പാ​ര്‍‌​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.​ എ​ന്‍​എ​സ്‌എ​സ് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി അ​ല്ലെ​ന്നും അ​തി​നാ​ല്‍ ത​ന്നെ ഈ ​വി​ഷ​യ​ത്തി​ല്‍ വി​ശ​ക​ല​ന​ത്തി​ന് ബി​ജെ​പി ത​യാ​റ​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള പറഞ്ഞു. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളി​ല്‍ സ​വ​ര്‍​ണ- അ​വ​ര്‍​ണ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഒ​ന്നു തു​മ്മി​യാ​ല്‍ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ചെ​ന്ന്, അ​വ​ര്‍ ചോ​ദി​ക്കു​ന്ന​തെ​ല്ലാം കൊ​ടു​ത്ത്, അ​വ​രു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ശബരിമല വിഷയ൦ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രീംകോടതി  അന്തിമ വിധി അനുകൂലമല്ലെങ്കില്‍ മോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പ്രസ്താവിച്ചിരുന്നു. കൂടാതെ, ആചാര സംരക്ഷണം ബിജെപിക്ക് കേവല൦ തിരഞ്ഞെടുപ്പ് വിഷയം മാത്രമല്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. 

ശബരിമല കേസുകളില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന ബിജെപി നേതാക്കളുടെ ഇതുവരെയുള്ള നിലപാടില്‍നിന്ന്‍  മലക്കം മറിയുന്നതാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ ഇന്നത്തെ പ്രസ്താവന.