'പട​യൊരുക്കം' സമാപന സമ്മേളനം നാളെ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനം നാളെസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനത്തില്‍ നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Last Updated : Dec 13, 2017, 10:44 AM IST
'പട​യൊരുക്കം' സമാപന സമ്മേളനം നാളെ

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനം നാളെസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനത്തില്‍ നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

വൈ​കീ​ട്ട്​ നാ​ല​ര​ക്ക്​ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ല​ക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. 

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യു.​ഡി.​എ​ഫി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ന​യി​ച്ച 'പ​ട​യോ​രു​ക്കം' ന​വം​ബ​ര്‍ 1 ​ന്​ കാ​സ​ര്‍​കോ​ട്​ കുമ്പള​യി​ല്‍​നി​ന്ന്​ ആ​രം​ഭി​ച്ച്‌​ 30ന്​ ​തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ലാ​ണ്​ അവസാനിച്ചത്‌. 

ഡി​സം​ബ​ര്‍ 1 ന്  ശം​ഖും​മു​ഖ​ത്ത്​ ന​ട​ത്താ​നി​രു​ന്ന സമാപന സ​മ്മേ​ള​നം ഓഖി ചുഴലിക്കാറ്റു മൂലം മാറ്റിവയ്ക്കേണ്ടതായി വന്നിരുന്നു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാണ് സമ്മേളനം 14ലേയ്ക്ക് മാറ്റിയത്.

സ​മാ​പ​ന സ​മ്മേ​ള​​ത്തി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ എം.​ എം. ഹ​സ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ര​മേശ്​ ചെ​ന്നി​ത്ത​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ 

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന് ​​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി അ​വി​ടെ​നി​ന്ന്​ ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തു​റ​യും വി​ഴി​ഞ്ഞ​വും സ​ന്ദ​ര്‍​ശി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പൊ​ലീ​സ്​ ഗ്രൗ​ണ്ടി​ല്‍ മു​ന്‍​മ​ന്ത്രി ബേ​ബി​ജോ​ണ്‍ ജ​ന്‍​മ​ശ​താബ്​​ദി ആ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. അതിനുശേഷം 'പട​യൊരുക്കം' സമാപന സ​മ്മേ​ള​ന​ത്തി​ലും പങ്കെടു​ത്ത​ശേ​ഷം രാ​ഹു​ല്‍ ഗാന്ധി രാ​ത്രി ഏ​ഴ​ര​യോ​ടെ ഡ​ല്‍​ഹി​ക്ക്​ മ​ട​ങ്ങും.

 

Trending News