Padmanabhaswamy Temple: നുണപരിശോധന നടത്താം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി

തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നുണപരിശോധന നടത്താൻ അനുമതി നൽകികൊണ്ടുള്ള നിർണായക ഉത്തരവിട്ടത്.

Written by - Karthika V | Last Updated : Nov 8, 2025, 01:56 PM IST
  • ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശുന്നതിനായി സ്ട്രോങ്ങ്‌ റൂമിൽ നിന്നെടുത്ത സ്വർണത്തിൽ നിന്ന് 13 പവൻ കാണാതായിരുന്നു.
  • തുടർന്ന് പോലീസ് അന്വേഷണത്തിൽ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തുകയും ചെയ്തിരുന്നു.
Padmanabhaswamy Temple: നുണപരിശോധന നടത്താം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായി കോടതി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്. 6 ജീവനക്കാരെ നുണപരിശോധന നടത്താനാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 

Add Zee News as a Preferred Source

ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശുന്നതിനായി സ്ട്രോങ്ങ്‌ റൂമിൽ നിന്നെടുത്ത സ്വർണത്തിൽ നിന്ന് 13 പവൻ കാണാതായിരുന്നു. തുടർന്ന് പോലീസ് അന്വേഷണത്തിൽ മണലിൽ പൊതിഞ്ഞ നിലയിൽ സ്വർണ്ണം കണ്ടെത്തുകയും ചെയ്തിരുന്നു. 2025 മെയ് 7നും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആയിരുന്നു പരാതി നൽകിയത്. അന്വേഷണത്തിൽ ക്ഷേത്ര‌ പരിസരത്തെ മണലിൽ പൊതിഞ്ഞ നിലയിലാണ് സ്വർണം ബാർ കണ്ടെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News