Pahalgam Terror Attack: പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ച രാമചന്ദ്രന് ജന്മനാടിന്റെ ആദരാഞ്ജലികൾ; മൃതദേഹം ഏറ്റുവാങ്ങി മന്ത്രിമാർ

Pahalgam Terror Attack Ramachandran: കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രാമചന്ദ്രൻ കൊല്ലപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 09:36 PM IST
  • കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുഷ്പ ചക്രം അർപ്പിച്ചു
  • രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി പൊതു ശ്മശാനത്തിൽ നടക്കും
Pahalgam Terror Attack: പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ച രാമചന്ദ്രന് ജന്മനാടിന്റെ ആദരാഞ്ജലികൾ; മൃതദേഹം ഏറ്റുവാങ്ങി മന്ത്രിമാർ

കൊച്ചി: കശ്മീരിലെ പഹൽഗാമിൽ തീവ്രവാദി ആക്രമണത്തിൽ മരിച്ച എറണാകുളം ഇടപ്പള്ളി മങ്ങാട് നിരാഞ്ജനത്തിൽ എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് ഏറ്റുവാങ്ങി. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രാമചന്ദ്രൻ കൊല്ലപ്പെട്ടത്.

Add Zee News as a Preferred Source

രാത്രി എട്ട് മണിയോടെയാണ് മൃതദേഹം കൊച്ചി വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പുഷ്പ ചക്രം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എം എൽ എമാരായ അൻവർ സാദത്ത്, ആന്റണി ജോൺ, ടി ജെ വിനോദ്, എൽദോസ് കുന്നപ്പള്ളി തുടങ്ങിയവരും വിവിധ രാഷ്ട്രീയ, സാമൂഹിക പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു.

ALSO READ: 'ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു, ഉടന്‍ തിരിച്ചടിക്കും'; രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിം​ഗ്

തുടർന്ന് മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി. രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി പൊതു ശ്മശാനത്തിൽ നടക്കും. രാവിലെ 7.30 മുതൽ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതു ദർശനമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News