Pahalgam Terror Attack: കശ്മീരിൽ കുടുങ്ങിയവരിൽ കേരളത്തിലെ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജ‍ഡ്‌ജിമാരും; തിരിച്ചെത്തിക്കാൻ ശ്രമം

MLAs Stuck In Kashmir: 258 മലയാളികൾ ജമ്മു കശ്മീരിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 06:16 PM IST
  • എംഎൽഎമാരായ എം മുകേഷ്, കെപിഎ മജീദ്, കെ ആൻസലൻ, ടി സിദ്ദിഖ് എന്നിവർ കശ്മീരിൽ കുടുങ്ങി
  • മൂന്ന് ഹൈക്കോടതി ജഡ്ജിമാരും കശ്മീരിൽ കുടുങ്ങി
Pahalgam Terror Attack: കശ്മീരിൽ കുടുങ്ങിയവരിൽ കേരളത്തിലെ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജ‍ഡ്‌ജിമാരും; തിരിച്ചെത്തിക്കാൻ ശ്രമം

തിരുവനന്തപുരം: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് നിരവധി മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. 258 മലയാളികൾ ജമ്മു കശ്മീരിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതായി അജിത് കോളശേരി പറഞ്ഞു.

Add Zee News as a Preferred Source

28 ​ഗ്രൂപ്പുകളിലായി 262 പേരാണ് നോർക്ക ഹെൽപ് ഡെസ്കിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്തത്. ഇവരിൽ നാല് പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണ്. കൊല്ലം എംഎൽഎ എം മുകേഷ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് എന്നിവർ കശ്മീരിൽ കുടുങ്ങി.

മൂന്ന് ഹൈക്കോടതി ജഡ്ജിമാരും കശ്മീരിൽ കുടുങ്ങിയിട്ടുണ്ട്. അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ, ജസ്റ്റിസ് ജി ​ഗിരീഷ് എന്നിവരാണ് കശ്മീരിൽ കുടുങ്ങിയ ജഡ്ജിമാർ. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ളവർക്ക് സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് നോർക്ക ഹെൽപ് ഡെസ്ക് ആരംഭിച്ചു.

ALSO READ: പഹല്‍ഗാം ഭീകരാക്രമണം; ഹൈദരാബാദ്-മുംബൈ പോരാട്ടത്തിന് ആഘോഷങ്ങളില്ല, കളിക്കാര്‍ കറുത്ത ആംബാന്‍ഡ് ധരിക്കും

ഈ സേവനം ഉപയോ​ഗപ്പെടുത്താൻ നോർക്ക ​ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ 00918802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ അടിക്കുകയോ ചെയ്യാവുന്നതാണ്.

കശ്മീരിൽ കുടുങ്ങിപ്പോയവർക്ക് സഹായത്തിനോ ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്കിൽ വിളിച്ച് വിവരങ്ങൾ നൽകുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യാമെന്ന് നോർക്ക റൂട്ട്സ് സിഇഒ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News