Pahalgam Terror Attack: രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി; കോഴിക്കോട് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ് നൽകി

Jammu Kashmir Pahalgam Terror Attack: ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 26, 2025, 04:37 PM IST
  • പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു
  • പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയിരുന്നു
Pahalgam Terror Attack: രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി; കോഴിക്കോട് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ് നൽകി

കോഴിക്കോട്: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് താമസിക്കുന്ന മൂന്ന് പാകിസ്ഥാൻ പൗരന്മാർക്ക് നോട്ടീസ്. പാകിസ്ഥാൻ പൗരന്മാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മൂന്ന് പേർ ഇന്ത്യ വിടണം.

Add Zee News as a Preferred Source

പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിൽ തുടരാൻ കഴിയുക നാളെ വരെ മാത്രമാണ്. രാജ്യം വിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായിരുന്നു.

തുടർന്ന് പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. 48 മണിക്കൂർ സമയമാണ് കേന്ദ്ര സർക്കാർ നൽകിയിരുന്നത്. പിന്നീട് പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഇന്ത്യയിൽ നിന്ന് തിരിച്ചയക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News