പാലാ ജനവിധി: പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനും 6 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.   

Last Updated : Sep 27, 2019, 08:58 AM IST
പാലാ ജനവിധി: പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

കോട്ടയം: കെ.എം. മാണിയുടെ പിന്‍ഗാമിയെ തേടിയുള്ള യാത്രയില്‍ വിധി ഇന്ന്. 

പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ രാവിലെ എട്ടുമണിക്കുതന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം പുറത്ത് വരുമ്പോള്‍ പോസ്റ്റല്‍ വോട്ടുകള്‍ ഒപ്പത്തിനൊപ്പമാണ്. ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനും 6 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിയ്ക്ക് ഒരോട്ടും ഇല്ലായിരുന്നു. ഇനി സര്‍വീസ് വോട്ടുകളാണ് എണ്ണുന്നത്.

രാമപുരം പഞ്ചായത്തിലെ ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പത്ത് മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്നു. 

176 ബൂത്തുകളിലായി പാലാ ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 71.26 ആയിരുന്നു ഇത്തവണത്തെ പോളിംഗ് ശതമാനം.

Trending News