പാലായില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി!!

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനം. 

Last Updated : Aug 30, 2019, 06:08 PM IST
പാലായില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി!!

കോട്ടയം: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനം. 

മുന്നണി ഐകകണ്‌ഠ്യേനയാണ് ഈ തീരുമാനമെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കൂടാതെ, കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാര്‍ത്ഥിയെ അന്തിമമായി പ്രഖ്യാപിക്കുകയെന്നും സാധ്യതാ പട്ടിക ഉടന്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. 

പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട്, പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിതന്നെ മത്സരിക്കണമെന്നത് ഘടകകക്ഷികള്‍ ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ് പറയുകയുണ്ടായി.

എന്നാല്‍, ഇന്നലെ വരെ പി സി ജോര്‍ജ് പറഞ്ഞത് ക്രിസ്ത്യാനിയായിട്ടുള്ള സ്വതന്ത്രനെ മത്സരിപ്പിക്കണമെന്നായിരുന്നു. ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം വന്നതോടെ പി.സി ജോര്‍ജ് അഭിപ്രായം മാറ്റുകയാണ് ഉണ്ടായത്. 

സെപ്റ്റംബര്‍ 23നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 27-ന് ഫലം പ്രഖ്യാപിക്കും.

50 വര്‍ഷത്തോളം മണ്ഡലത്തെ പ്രതിനിധീകരിച്ച കെ. എം. മാണിയുടെ നിര്യാണത്തോടെയാണ് മണ്ഡലത്തില്‍ ഒഴിവ് വന്നത്. 

Trending News