close

News WrapGet Handpicked Stories from our editors directly to your mailbox

പാലായില്‍ ഇന്ന് കൊട്ടിക്കലാശ൦!!

പാലാ നിയമസഭ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപടികള്‍ക്ക് ഇന്ന് തിരശീല വീഴുകയാണ്. നേതാക്കള്‍ പാലായിലേക്ക് ഒഴുകുകയാണ്...

Sheeba George | Updated: Sep 20, 2019, 04:11 PM IST
പാലായില്‍ ഇന്ന് കൊട്ടിക്കലാശ൦!!

പാലാ: പാലാ നിയമസഭ ഉപ തിരഞ്ഞെടുപ്പ് പ്രചാരണ പരിപടികള്‍ക്ക് ഇന്ന് തിരശീല വീഴുകയാണ്. നേതാക്കള്‍ പാലായിലേക്ക് ഒഴുകുകയാണ്...

പതിവില്‍നിന്നും മാറി ഇത്തവണ ഒരു ദിവസം മുന്‍പേ പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. ഇതോടെ, പരസ്യപ്രചാരണം ഒ​രു ദി​വ​സം മുന്‍പേ അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​നി പാ​ലായ്ക്ക് സ്വന്തം.

പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം നടക്കുക.
 
മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലാണ്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്കുവേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളും പ്രചാരണത്തിലാണ്. 

എൻഡിഎ സ്ഥാനാർത്ഥിക്കായി വ. മുരളീധരനടക്കം സംസ്ഥാനത്ത മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു.

ജോസ് ടോ൦, മാണി സി കാപ്പന്‍, എൻ ഹരി... മൂന്നു മുന്നണികളുടെ പോരാളികള്‍.... ഇനി അറിയേണ്ടത് കെ എം മാണിയ്ക്ക് ശേഷം പാലായുടെ ഹൃദയത്തില്‍ ആര് ഇടം നേടും എന്നത് തന്നെ!!

സെപ്റ്റംബര്‍ 23നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്. 27-ന് വോട്ടെണ്ണല്‍ നടക്കും.