പാലാ ഫലം നാളെ!!

കാത്തിരിപ്പിന് വിരാമം.... പാലായുടെ പുതിയ നായകനെ നാളെ അറിയാം!!

Sheeba George | Updated: Sep 26, 2019, 10:50 AM IST
പാലാ ഫലം നാളെ!!

കോട്ടയം: കാത്തിരിപ്പിന് വിരാമം.... പാലായുടെ പുതിയ നായകനെ നാളെ അറിയാം!!

പാ​ലാ കാ​ര്‍മ​ല്‍ പ​ബ്ലി​ക് സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ​വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​തലാണ് വോട്ടെണ്ണല്‍ നടക്കുക.

ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​യ​ക്കു​ന്ന പോ​സ്​​റ്റ​ല്‍ ബാ​ല​റ്റു​ക​ളും സാ​ധാ​ര​ണ പോ​സ്റ്റല്‍ വോട്ടുകളും എണ്ണിയ ശേഷമാണ് വോട്ടിംഗ് ​യ​ന്ത്ര​ങ്ങ​ളി​ലേ​ത്​ എ​ണ്ണി​ത്തു​ട​ങ്ങുക. ഇവിഎം മെഷീനുകള്‍ പാ​ലാ കാ​ര്‍മ​ല്‍ പ​ബ്ലി​ക് സ്കൂ​ളില്‍ തയ്യാറാക്കിയ സ്ട്രോ൦ഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വോ​ട്ടെ​ണ്ണ​ലി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം കഴിഞ്ഞു. രണ്ടാംഘട്ട പരിശീലനം ഇന്ന് നടക്കും. 

കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ 23നായിരുന്നു. 

വോട്ടര്‍മാരുടെ വലിയ നിരതന്നെ ബൂത്തുകളില്‍ ദൃശ്യമായിരുന്നുവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പോളിംഗ് ശതമാനം കുറവായിരുന്നു. 71.26 ആയിരുന്നു ഇത്തവണത്തെ പോളി൦ഗ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77% ആയിരുന്നു മണ്ഡലത്തിലെ പോളിംഗ്. 

പോളിംഗ് ശതമാനം കുറഞ്ഞത്‌ മൂന്നു മുന്നണികളിലും ആശങ്ക ഉളവാക്കുന്നുണ്ട് എങ്കിലും സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയിലാണ്.

പാലായില്‍ പ്രതീക്ഷയ്ക്കൊത്ത പോളിംഗ് ശതമാനം ഇല്ലാത്തതില്‍ യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ്‌ എമ്മിലെ ഉള്‍പ്പോര് അവസാന നിമിഷം വരെ തുടര്‍ന്ന സാഹചര്യവും കൂടി കണക്കിലെടുക്കുമ്പോള്‍ ആശങ്ക തികച്ചും ഉചിതവുമാണ്.  

പോളിംഗ് ശതമാനം മോശമല്ലെന്ന് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുമ്പോഴും ജോസഫ്, ജോസ് കെ. മാണി വിഭാഗത്തിന്‍റെ തമ്മിലടി പോളിംഗ് ശതമാനം കുറയ്ക്കാന്‍ പ്രധാന കാരണമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. 

176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടി൦ഗ് യന്ത്രങ്ങളാണ് ഇത്തവണ ഉപയോഗിച്ചത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിരുന്നു.
പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിച്ചിരുന്നു.

പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. മാണിയ്ക്ക് ശേഷം പാലായെ ആര് നയിക്കും? പാലായുടെ പുതിയ നായകന്‍ ആരായിരിക്കും? നാളെയറിയാം...