"രണ്ടില"യുടെ കാര്യത്തില്‍ തീരുമാനമായി, ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥി!!

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കത്തില്‍ ജോസഫ്‌ പക്ഷത്തിന് വിജയം. 

Last Updated : Sep 5, 2019, 05:43 PM IST
"രണ്ടില"യുടെ കാര്യത്തില്‍ തീരുമാനമായി, ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥി!!

കോട്ടയം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ല്‍ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കത്തില്‍ ജോസഫ്‌ പക്ഷത്തിന് വിജയം. 

കോണ്‍ഗ്രസ്‌ എം സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം കിട്ടില്ല. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളിയതോടെയാണിത്. അതിനാല്‍ ജോസ് ടോം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടി വരും.

യു.ഡി.എഫ് പറയുന്ന ഏതു ചിഹ്നത്തില്‍ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു സൂക്ഷ്മപരിശോധന കഴിഞ്ഞയുടനെ ജോസ് ടോം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്.

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു പത്രിക തള്ളിയത്. കൂടാതെ, സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി വര്‍ക്കി൦ഗ് ചെയര്‍മാനായ ജോസഫിനാണെന്ന് വരണാധികാരി വ്യക്തമാക്കി. ഇതോടെ, കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക തള്ളി.

ഇതോടെ പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നിവയില്‍ ഒന്നായിരിക്കും ഇനി ജോസ് ടോമിന്‍റെ ചിഹ്നം. 

ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 

അതേസമയം സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും അറിയിച്ചത്.

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം ന​ല്‍​കാ​മെ​ന്ന് യു​ഡി​എ​ഫി​ല്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നഭിപ്രായപ്പെട്ട പി.​ജെ. ജോ​സ​ഫ് ചി​ഹ്നം ന​ല്‍​കി​ല്ലെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ അം​ഗീ​ക​രി​ച്ച​തെന്ന് മുന്‍പ് തന്നെ പറഞ്ഞിരുന്നു.

ഇതിനിടെ ജോസഫ് വിഭാഗത്തില്‍ നിന്നുള്ള വിമത സ്ഥാനാര്‍ഥി ജോസഫ് കണ്ടത്തില്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. പത്രിക പിന്‍വലിക്കാന്‍ തയ്യാറാണെന്നു നേരത്തേ തന്നെ ജോസഫ് അറിയിച്ചിരുന്നു.

Trending News