പാലായില്‍ ജോസ് ടോമിന് അപരന്‍!!

കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുമൂലം പൊറുതി മുട്ടിയ യുഡിഎഫിന് കൂനിന്‍ മേല്‍ കുരു പോലെ മണ്ടലത്തില്‍ അപരനും!! 

Last Updated : Sep 9, 2019, 12:22 PM IST
പാലായില്‍ ജോസ് ടോമിന് അപരന്‍!!

കോട്ടയം: കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുമൂലം പൊറുതി മുട്ടിയ യുഡിഎഫിന് കൂനിന്‍ മേല്‍ കുരു പോലെ മണ്ടലത്തില്‍ അപരനും!! 

പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്, ടോം തോമസ് എന്ന പേരിലാണ് അപരന്‍ എത്തിയിരിക്കുന്നത്. കൂടാതെ, വോട്ടിംഗ് മെഷീനില്‍ ജോസ് ടോമിന്‍റെ പേര് ഏഴാമതും ടോം തോമസിന്‍റെ  പേര് ഒന്‍പതാമതുമാണ്.

റബ്ബര്‍ കര്‍ഷകനായ ടോം തോമസ് തന്നെയാണ് ജോസ് ടോമിന്‍റെ പത്രികയില്‍ പിഴവാരോപിച്ച് വരണാധികാരിക്ക് പരാതി നല്‍കിയത്. കൂടാതെ, മണ്ഡലത്തില്‍ എത്ര വോട്ട് തനിക്ക് കിട്ടുമെന്ന് കൃത്യമായ ധാരണയും ഇദ്ദേഹത്തിനുണ്ട്.

അപരന്‍റെ പേര് പുറത്തുവന്നതോടെ യുഡിഎഫ് പാളയം ആശങ്കയിലാണ്. ഒരു വശത്ത് കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് പരിഹരിക്കാനാവാതെ വിഷമിക്കുമ്പോഴാണ് അപരന്‍റെ അരങ്ങേറ്റം!!

അതേസമയം, എല്‍ഡിഎഫ് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് ഇപ്പോള്‍ യുഡിഎഫിന്‍റെ ആരോപണം. എന്നാല്‍, തന്‍റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് ടോം തോമസ് ഉറപ്പിച്ചു പറയുന്നത്.

കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച മാണി. സി. കാപ്പന്‍ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പാലാ നിയോജകമണ്ഡലത്തിലെ വിജയത്തിലൂടെ മറുപടി നല്‍കാനാണ് എല്‍ഡിഎഫിന്‍റെ ശ്രമം. ഇത്തവണ വിജയം കൈപിടിയില്‍ ഒതുക്കുകയെന്ന ലക്ഷ്യം മുന്നിക്കണ്ട് വളരെ മുന്‍പേ തന്നെ എല്‍ഡിഎഫ് മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചുകഴിഞ്ഞു... 

 

 

Trending News