പാല ഉപതിരഞ്ഞെടുപ്പ്; നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി?

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ജോസഫ് പക്ഷത്തിന്‍റെ സമ്മർദത്തിന് വഴങ്ങേണ്ടെന്നും തീരുമാനമുണ്ട്.

Sneha Aniyan | Updated: Aug 30, 2019, 10:58 AM IST
 പാല ഉപതിരഞ്ഞെടുപ്പ്; നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി?

പാല: പാല നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായേക്കും. 

കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ മാണി സ്ഥാനാർത്ഥിയാകേണ്ടെന്നാണ് മാണി വിഭാഗത്തിന്‍റെ തീരുമാനം. 

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ജോസഫ് പക്ഷത്തിന്‍റെ സമ്മർദത്തിന് വഴങ്ങേണ്ടെന്നും തീരുമാനമുണ്ട്. ഈ തീരുമാനം ജോസ് കെ മാണി അടക്കമുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. 

രാജ്യസഭാംഗത്വം രാജി വച്ച് മത്സരത്തിനിറങ്ങിയാൽ ആ സീറ്റ് എൽഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെമെന്നുമാണ് അഭിപ്രായം. 

ഇന്നു കേരള കോൺഗ്രസ് സ്റ്റീയറി൦ഗ് കമ്മിറ്റി അംഗങ്ങൾ പാലായിലും നാളെ കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റി ഓഫിസിലും യോഗം ചേരും. 

ഈ യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച അവസാന തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

കെഎം മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി വേണമെന്നാണ് ജോസ് പക്ഷത്തിന്‍റെ ഇപ്പോഴുമുള്ള നിലപാട്.

പാലായില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിക്കാവുന്ന മുഖങ്ങള്‍ വേറെയില്ലെന്നതും നിഷയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാനായില്ലെങ്കിൽ ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ജോസ് പക്ഷത്ത് ശക്തമാണ്. 

സ്ഥാനാർത്ഥിയാരെന്ന് ജോസ് കെ മാണി വ്യക്തമാക്കിയ ശേഷം മാത്രം നിലപാട് യുഡിഎഫിനെ അറിയിക്കാമെന്നാണ് ജോസഫ് പക്ഷത്തെ ധാരണ.

ഇതിനിടെ പാലായിൽ ജോസ് കെ മാണിയോ ഭാര്യ നിഷ ജോസ് കെ മാണിയോ തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും രംഗത്തെത്തിയിട്ടുണ്ട്.