close

News WrapGet Handpicked Stories from our editors directly to your mailbox

പാലാ ഉപതിരഞ്ഞെടുപ്പ്: അനുനയ ശ്രമം തുടര്‍ന്ന് യുഡിഎഫ്

പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌, ജോസ് കെ. മാണി വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് യുഡിഎഫ് നേതാക്കള്‍...

Updated: Sep 10, 2019, 10:59 AM IST
പാലാ ഉപതിരഞ്ഞെടുപ്പ്: അനുനയ ശ്രമം തുടര്‍ന്ന് യുഡിഎഫ്

കോട്ടയം: പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌, ജോസ് കെ. മാണി വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് യുഡിഎഫ് നേതാക്കള്‍...

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. 
 
യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും.  

ജോസ് കെ. മാണി പക്ഷവുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും അതേസമയം, ജോസ് ടോമിനുവേണ്ടി പ്രചാരണ൦ നടത്തുമെന്നുമുള്ള ജോസഫ് വിഭാഗത്തിന്‍റെ നിലപാടാണ്‌ ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോൺ​ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. 

ജോസഫ്‌, ജോസ് കെ. മാണി പക്ഷം ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന ഒരു സാഹചര്യം നിലവില്‍ മണ്ഡലത്തില്‍ കാണുന്നില്ല. പ്രചാരണ പ്രവര്‍ത്തനങ്ങളിൽ ഇരു വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് കോൺഗ്രസിനും യുഡിഎഫ് നേതൃത്വത്തിനും ഉള്ളത്. എന്നാല്‍, യുഡിഎഫ് നിലപാടിനോട് എത്രകണ്ട് ഇരുപക്ഷവും യോജിക്കുമെന്ന്‍ ഇന്നത്തെ യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ചയ്ക്ക് ശേഷം അറിയാം....

കേരളാ കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ വന്ന കടുത്ത വിമര്‍ശനവും യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് എത്തിയ ജോസഫിന് നേരെ കൂവി വിളിച്ചതും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗം നേതാക്കൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്. 

അതേസമയം, ഇന്നലെ സമാവായ ചർച്ച വിളിച്ചുചേർത്തിരുന്നെങ്കിലും യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമേ ചര്‍ച്ച നടത്തൂ എന്ന് കാണിച്ച് ജോസഫ് വിഭാഗം ചർച്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ, വിദേശത്തായിരുന്ന ബെന്നി ബെഹനാൻ എത്താൻ വൈകിയതിനെ തുടര്‍ന്നാണ് ചർച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് പാര്‍ട്ടി നല്‍കുന്ന ഔ​ദ്യോ​ഗിക വിശദീകരണം.