പാ​ലാ ഉപതിരഞ്ഞെടുപ്പ്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തീ​രു​മാ​നം ഉ​ട​നുണ്ടാ​കു​മെ​ന്ന് ഉ​മ്മ​ന്‍ ​ചാ​ണ്ടി

 

Last Updated : Aug 28, 2019, 02:03 PM IST
പാ​ലാ ഉപതിരഞ്ഞെടുപ്പ്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തീ​രു​മാ​നം ഉ​ട​നുണ്ടാ​കു​മെ​ന്ന് ഉ​മ്മ​ന്‍ ​ചാ​ണ്ടി

 

കൊച്ചി: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉചിതമായ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നു മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി. 

ഈ വിഷയത്തില്‍ മുന്നണിക്കുള്ളില്‍ ത​ര്‍​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെന്നും ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 6 ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ നേ​രി​ടു​ന്ന​തി​നും യുഡിഎഫ് സു​സ​ജ്ജ​മാണെന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പറഞ്ഞു. 

കൂടാതെ, പാലായില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ അ​വ​ര്‍ ത​ന്നെ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ‍​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള ​കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി അ​റി​യി​ച്ചു.

 

Trending News