പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ആശിർ നന്ദയുടെ രക്ഷിതാക്കളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ശ്രീകൃഷ്ണപുരം സെൻ്റ് ഡോമിനിക്ക് സ്കൂളിലാണ് ആശിർ നന്ദ പഠിച്ചത്. സ്കൂൾ അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ നാട്ടുകാൽ പൊലീസിന് പരാതി നൽകിയിരുന്നു.
സംഭവത്തിൽ പൊലീസ് നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. രക്ഷിതാക്കളുടെ മൊഴി കൂടി എടുത്ത ശേഷമായിരിക്കും സ്കൂളിനും ആരോപണ വിധേയരായ അധ്യാപകർക്കുമെതിരെയുള്ള നടപടികളെ കുറിച്ച് തീരുമാനമെടുക്കുകയെന്ന് പൊലീസ് പറഞ്ഞു. ഒരു അറിയിപ്പുണ്ടാകും വരെ സ്കൂൾ താൽക്കാലികമായി അടച്ചിരിക്കുകയാണ് മാനേജ്മെന്റ്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗമുണ്ടാകും. പൊലീസ് സാന്നിധ്യത്തിലാണ് യോഗം ചേരുക. കണക്ക് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആശിർ നന്ദ ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കൾ പരാതി നൽകിയിരുന്നത്.
പരാതിയെ തുടർന്ന് വ്യാപക പ്രതിഷേധമാണുണ്ടായത്. പിന്നാലെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്നു ജീവനക്കാരെ പുറത്താക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പാൾ ഒപി ജോയിസി, ജീവനക്കാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെയാണ് പുറത്താക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂൾ വിട്ടെത്തിയ ആശിർ നന്ദയെ രാത്രിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂളിനെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









