പാലക്കാട് ഇടിച്ചുക്കയറി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ട് നിന്നെങ്കിലും മൂന്നാം ഘട്ട വോട്ടെണ്ണൽ പിന്നിടുമ്പോൾ 1418 വോട്ടുകൾക്ക് രാഹുൽ മുന്നിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക്  ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. പാലക്കാട് കഴിഞ്ഞ വർഷത്തെക്കാൾ എൽഡിഎഫ് വോട്ട് കൂടി. 


Read Also: വോട്ടെണ്ണൽ പുരോഗമിക്കുന്നു; മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് കൂറ്റൻ ലീഡ്; ജാർഖണ്ഡിൽ പിന്നിൽ


രാഷ്ട്രീയ കേരളം ആകാംഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. പി സരിന്റെ എൽഡിഎഫ് പ്രവേശനം, പെട്ടി വിവാദം, കോൺ​ഗ്രസിലെ കൊഴിഞ്ഞ് പോക്ക്, സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള സസ്പെൻസ് എൻട്രി തുടങ്ങി നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മത്സരമായിരുന്നു പാലക്കാടിലേത്.

ഷാഫിക്ക് പിൻ​ഗാമിയായ രാഹുൽ എത്തുമെന്ന പ്രതീക്ഷയിലാണ്  യുഡിഫ്. അതേസമയം നേമത്തിന് ശേഷം കൃഷ്ണകുമാറിലൂടെ അക്കൗണ്ട് തുറക്കാമെന്ന് ബിജെപിയും പി. സരിനിലൂടെ ഏറെക്കാലത്തിന് ശേഷം മണ്ഡലം തിരിച്ച് പിടിക്കാമെന്ന് എൽഡിഎഫും കണക്കുകൂട്ടുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.