കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് എറിഞ്ഞുവെന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയത്. കുറ്റം ചെയ്തതായി പെൺകുട്ടി പോലീസിനോട് സമ്മതിച്ചു.
കുഞ്ഞിന്റെ പിതാവിന്റെ സഹോദരന്റെ മകളാണ് കൃത്യം ചെയ്തത്. ഇവർ ഒരേ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കൃത്യം നടത്തിയതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. താന്‍ ശുചിമുറിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്ന് പറഞ്ഞ് വീട്ടുകാരെ ഉണര്‍ത്തിയതും പെൺകുട്ടിയാണ്.
ALSO READ: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ശേഷം ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ആദ്യ ഘട്ടത്തില്‍ കുട്ടിയോട് സംസാരിച്ചതിൽ തന്നെ പോലീസിന് ചില സംശയങ്ങളുണ്ടായി. 12 വയസുകാരിയുടെ പിതാവ് മരിച്ചു. മാതാവ് ഒപ്പമില്ല. കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കള്‍ പെൺകുട്ടിയെയും ഒപ്പം നിര്‍ത്തി സംരക്ഷിക്കുകയായിരുന്നു. തന്നോട് സ്നേഹം കുറയുന്നുവെന്ന തോന്നലാണ് പെൺകുട്ടിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.
തമിഴ്‌നാട് സ്വദേശികളായ മുത്തുവിന്റെയും അക്കലുവിന്റെയും കുഞ്ഞാണ് മരിച്ചത്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്ത് മണിയോടെ കാണാതായി. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തിരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം പന്ത്രണ്ട് മണിയോടെ കിണറ്റില്‍ നിന്ന് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.