close

News WrapGet Handpicked Stories from our editors directly to your mailbox

പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

കൊച്ചിയില്‍ വന്‍ തീപിടുത്തം. 

Updated: Feb 20, 2019, 12:47 PM IST
പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചിയില്‍ വന്‍ തീപിടുത്തം. 

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പമുള്ള പാ​ര​ഗ​ണി​ന്‍റെ ഗോ​ഡൗ​ണി​ലാ​ണ് വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഞ്ചു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 5 യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. 6 നിലകളുള്ള ഗോ​ഡൗ​ണിനാണ് തീപിടിച്ചത്. കെട്ടിടത്തിലെയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. സമീപത്തുള്ള കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ചു. 

സമീപപ്രദേശങ്ങളിലെല്ലാം കനത്ത പുകയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഗോ​ഡൗ​ണില്‍ വന്‍തോതില്‍ സ്റ്റോക്ക്‌ ഉണ്ടെന്നാണ് സൂചന. എന്താണ് തീപിടുത്തത്തിന്‍റെ കാരണമെന്ന് വ്യക്തമല്ല. 

റോഡ് ഗതാഗതവും മെട്രോ നിര്‍മാണ ജോലികളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ റെയില്‍ ഗതാഗതത്തെ തീപ്പിടിത്തം ബാധിച്ചിട്ടില്ല. കെട്ടിടത്തിന് പൂര്‍ണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് സൂചന.