Thrissur News: അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

Thrissur News: മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷാണ് (മുത്തു–40) അറസ്റ്റിലായത്

Written by - Vishnupriya S | Last Updated : Nov 12, 2025, 05:54 PM IST
  • ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ധനേഷിനെ അറസ്റ്റ് ചെയ്ത്.
  • പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്.
  • ധനേഷിന്റെ മകൻ സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.
Thrissur News: അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

തൃശൂർ: അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച രക്ഷിതാവ് അറസ്റ്റിൽ. മതിലകം പോഴങ്കാവ് ചെന്നറ വീട്ടിൽ ധനേഷാണ് (മുത്തു–40) അറസ്റ്റിലായത്. ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ധനേഷിനെ അറസ്റ്റ് ചെയ്ത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ധനേഷിന്റെ മകൻ സെന്റ് ജോർജ് മിക്സഡ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. 

Add Zee News as a Preferred Source

തിങ്കളാഴ്ച സ്കൂളിൽ എത്തിയ മകൻ അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ധനേഷ് വീട്ടിൽ ചെന്നു സ്കൂളിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതാണ് അക്രമത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് സ്കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് കയറി ഭരത് കൃഷ്ണയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു. ധനേഷ് കൊലക്കേസിൽ പ്രതിയും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. സംഭവത്തിനുശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News