)
മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. കുട്ടിയ്ക്ക് രക്ഷിതാക്കള്‍ പ്രതിരോധ കുത്തിവപ്പുകളും എടുത്തിരുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം.
കോട്ടക്കലിന് അടുത്ത എടരിക്കോട് താമസിക്കുന്ന ഹിറ ഹറീറ - നവാസ് ദമ്പതിമാരുടെ ഒരുവയസ്സുള്ള കുഞ്ഞ് എസന് എര്‍ഹാന്‍ ആണ് മരിച്ചത്. ഇവര്‍ വളാഞ്ചേരി സ്വദേശികളാണ്. എടരിക്കോട് വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു കുഞ്ഞ് മരിച്ചത്.
കുട്ടിയ്ക്ക് ചികിത്സ ഒന്നും നല്‍കിയിരുന്നില്ല എന്നാണ് പുറത്ത് വരുന്ന വിവരം. വ്യാഴാഴ്ച വൈകുന്നേരം ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൈകുന്നേരം അഞ്ചരയോടെ പഞ്ചായക്ക് അധികൃതരെ അറിയിച്ചു. പിന്നീട് വെള്ളിയാഴ്ത് രാവിലെ വളാഞ്ചേരി പാങ്ങിലെ സ്വന്തം വീട്ടില്‍ എത്തിക്കുകയും പള്ളിയില്‍ ഖബര്‍ അടക്കുകയും ചെയ്തു.
വിഷയത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കുഞ്ഞ് ജനിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14 ന് വീട്ടില്‍ വച്ചായിരുന്നു എന്നാണ് വിവരം. അക്യുപംക്ചര് ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. മാത്രമല്ല, ആധുനിക വൈദ്യശാസ്ത്രത്തെ വിമര്‍ശിക്കുന്ന നിലപാടുകളും ഇവര്‍ പങ്കുവച്ചിരുന്നു എന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.