കൊല്ലം: കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം താന്നി അജീഷ് (38), ഭാര്യ സുലു (36) എന്നിവരാണ് മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപമാണ് ഇവർ താമസിച്ചിരുന്നത്.
സംഭവസമയത്ത് അജീഷിന്റെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. രാവിലെ അജീഷിനെയും ഭാര്യയെയും മുറിക്ക് പുറത്തേക്ക് കാണാതായതോടെ മാതാപിതാക്കൾ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിനെയും സുലുവിനെയും മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിൽ മരിച്ച നിലയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.
അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നു. എല്ലാവരുമായും സ്നേഹത്തിലാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് അയൽവാസികൾ പറഞ്ഞു. ജീവനൊടുക്കാൻ കാരണമെന്താണെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടായിരുന്നതായാണ് സംശയിക്കുന്നതെങ്കിലും ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.