ഗുരുവായൂര്‍-ഏറണാകുളം പാസഞ്ചര്‍ ട്രെയിന്‍റെ എഞ്ചിനില്‍ പുക

  

Updated: Mar 23, 2018, 10:44 AM IST
ഗുരുവായൂര്‍-ഏറണാകുളം പാസഞ്ചര്‍ ട്രെയിന്‍റെ എഞ്ചിനില്‍ പുക

തൃശ്ശൂര്‍: ഗുരുവായൂര്‍-ഏറണാകുളം പാസഞ്ചര്‍ ട്രെയിന്‍റെ എഞ്ചിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് സ്റ്റേഷനിൽ നിർത്തിയിട്ടു. പരിശോധനയില്‍ എഞ്ചിന്‍ തകരാറാണെന്ന് കണ്ടെത്തി. പുതിയ എഞ്ചിന്‍ എത്തിച്ച് ട്രെയിന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പുക കണ്ടത്. ഇതുവഴി എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയേക്കുമെന്നു റെയിൽവേ അറിയിച്ചു.മാത്രമല്ല ചെന്നൈ–ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിർത്തണമെന്നാണ് റെയിൽവേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.