പത്തനംതിട്ട: മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തലയ്ക്ക് ഏറ്റ പരിക്കിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ആരും അറിയാതെയാണ് 21കാരി കുഞ്ഞിനെ പ്രസവിച്ചത്. ശേഷം പൊക്കിൾകൊടി യുവതി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുക്കുകയായിരുന്നു. ഇതിനിടെ യുവതി ശുചിമുറിയിൽ തലകറങ്ങി വീഴുകയും ഈ വീഴ്ചയിൽ കുഞ്ഞിന്റെ തല നിലത്തടിച്ചത് ആകാം മരണകാരണമെന്നുമാണ് നിഗമനം.
സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിലാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് യുവതി പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചത് താനാണെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.
ആൺ സുഹൃത്തിൽ നിന്നാണ് 21കാരി ഗർഭം ധരിച്ചത്. ഗർഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചിരുന്നതായും യുവതി പൊലീസിന് മൊഴി നൽകി. പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









