Pathanapuram NSS Taluk Union: ഗണേഷിന്റേത് ഏകാധിപത്യ നടപടി! പ്രതിഷേധം, കൂട്ട രാജി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

ഗണേഷിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിൽ കൂട്ടരാജി സംഭവിച്ചത്.   

Written by - Karthika V | Last Updated : Mar 14, 2026, 06:55 AM IST
  • 19 അം​ഗ ഭരണസമിതിയാണ് താലൂക്ക് യൂണിയിനിലുള്ളത്.
  • അതിൽ 10 പേർ ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയായിരുന്നു.
Pathanapuram NSS Taluk Union: ഗണേഷിന്റേത് ഏകാധിപത്യ നടപടി! പ്രതിഷേധം, കൂട്ട രാജി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ്കുമാർ പ്രസിഡൻ്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. ​ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് യൂണിയനിലെ 10 അം​ഗങ്ങൾ രാജിവച്ചു. പിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

Add Zee News as a Preferred Source

നേരത്തെ തന്നെ ​ഗണേഷിന്റെ നടപടികളിൽ യൂണിയനുള്ളിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. 19 അം​ഗ ഭരണസമിതിയാണ് താലൂക്ക് യൂണിയിനിലുള്ളത്. അതിൽ 10 പേർ ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് രജിസ്ട്രാർ ഭരണസമിതിയെ പിരിച്ചുവിട്ടത്. 

Also Read: Wildlife Attack: വന്യജീവി ആക്രമണം; കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം 14 ലക്ഷമായി ഉയർത്തി

പത്മ കഫേ നിർമ്മാണത്തിൽ ഉൾപ്പെടെ ​ഗണേഷിനെതിരെ ഭരണസമിതി അംഗങ്ങൾ ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അം​ഗങ്ങൾ വിമർശിച്ചത്. അതേസമയം താലൂക്ക് യൂണിയനിൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ഗണേഷിൻ്റെ പ്രതികരണം. എൻ്റെ അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയനുണ്ടാക്കിയതെന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News