കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി വിലാസിനി (57) ആണ് മരിച്ചത്. ഇന്നു പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഗർഭപാത്രം നീക്കുന്നതിന് ഇവർ ശസ്ത്രക്രിയ നടത്തിയിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റുവെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മാർച്ച് നാലിനാണ് ശസ്ത്രക്രിയയ്ക്കായി വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏഴാം തിയതി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ ഇവരുടെ കുടലിന് ചെറിയ മുറിവേറ്റതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. തുന്നലുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. പിന്നീട് മാർച്ച് 8ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. ഞായാറാഴ്ച മുതൽ വിലാസിനിക്ക് സാധാരണ ഭക്ഷണം കൊടുക്കാമെന്നും ഡോക്ടർമാർ അറിയിച്ചു.
Also Read: Tribal Woman Death: ആദിവാസി യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
എന്നാൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വിലാസിനിക്ക് വയറുവേദന കൂടിയതോടെ ഐസിയുവിലേക്ക് മാറ്റി. അണുബാധയുണ്ടായെന്നും വീണ്ടും ശസ്ത്രക്രിയ വേണമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളാകുകയും പുലർച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നുവെന്നും ആരോഗ്യം വഷളായതിനാൽ അതിന് സാധിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









