Patient Died On Congress Protest: ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

Minister Veena George: കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി.

Written by - Zee Malayalam News Desk | Last Updated : Jul 20, 2025, 06:24 PM IST
  • ആംബുലൻസ് തടഞ്ഞ് സമരം ചെയ്തതിനെ തുടർന്ന് വിതുര സ്വദേശി ബിനു ആണ് മരിച്ചത്
  • തിരുവനന്തപുരം വിതുര ആശുപത്രിയിലാണ് കോൺ​ഗ്രസ് പ്രവർത്തകർ സമരം ചെയ്തത്
Patient Died On Congress Protest: ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ചു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവം അത്യന്തം വേദനാജനകമാണെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Add Zee News as a Preferred Source

കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവ് മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആംബുലൻസ് തടഞ്ഞ് സമരം ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയ വിതുര സ്വദേശി ബിനു (44) ആണ് മരിച്ചത്.

ALSO READ: ആംബുലൻസ് തടഞ്ഞ് കോൺഗ്രസിന്റെ സമരം; രോഗി മരിച്ചു

തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു കോൺ​ഗ്രസ് പ്രവർത്തകരുടെ സമരം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് കോൺ​ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്.

രോ​ഗിയുമായി പോകാൻ തയ്യാറായ ആംബുലൻസ് കോൺ​ഗ്രസ് പ്രവർത്തകർ കടത്തിവിടാൻ തയ്യാറായില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. പിന്നീട് അരമണിക്കൂറോളം വൈകി ആശുപത്രിയിൽ എത്തിച്ച രോ​ഗി മരിച്ചു. ആംബുലൻസ് തടഞ്ഞ കോൺ​ഗ്രസ് പ്രവർത്തകർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News