Treatment Failure: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയില്‍; ആശുപത്രിയെ ന്യായീകരിച്ച് ഐഎംഎ

Treatment Failure: രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണത ആണെന്ന് ഐഎംഎ പ്രതികരിച്ചു

Written by - Zee Malayalam News Desk | Last Updated : May 12, 2025, 06:38 PM IST
  • തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്
  • സംഭവത്തിൽ ചികിത്സ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
Treatment Failure: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയില്‍; ആശുപത്രിയെ ന്യായീകരിച്ച് ഐഎംഎ

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് ശേഷം രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. എന്നാൽ ആശുപത്രിയെ ന്യായീകരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. രോഗിക്ക് സംഭവിച്ചത് അത്യപൂർവ്വമായി ഉണ്ടാകാവുന്ന മെഡിക്കൽ സങ്കീർണത ആണെന്ന് ഐഎംഎ പ്രതികരിച്ചു. സംഭവത്തിൽ ചികിത്സ പിഴവ് ഉള്ളതായി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നും ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഐഎംഎ തിരുവനന്തപുരം ശാഖ പ്രസിഡന്റ്‌ ഡോ ശ്രീജിത്ത്‌ ആർ , സെക്രട്ടറി ഡോ. സ്വപ്ന എസ് കുമാർ എന്നിവർ ചേർന്നാണ് പ്രസ്താവന പുറത്തിറക്കിയത്.

Also read-Kerala Police: പിടിച്ചെടുത്തത് ലഹരിവസ്തുവല്ല; എംഡിഎംഎ കേസിൽ റിമാൻഡ് ചെയ്ത യുവാക്കളെ വിട്ടയച്ചു

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ഗുരുതരാവസ്ഥയിൽ തുടരുന്നത്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതാണ് പ്രശ്നമായത്. ഇതിലൂടെ രക്തകുഴലുകളുടെ പ്രവർത്തനം തകരാറിലാവുകകയും ഒൻപത് വിരലുകൾ മുറിച്ചുമാറ്റുകയും ചെയ്യണ്ടിവന്നിരുന്നു. എന്നാൽ, അത്യപൂർവ്വമായി സംഭവിക്കുന്ന സങ്കീർണത കാരണം രോ​ഗിയുടെ നില ​ഗുരുതരമാവുകയായിരുന്നു എന്നാണ് ഐഎംഎയുടെ പ്രതികരണം. തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടന്നത്. ചികിത്സയിലോ, ചികിത്സാ രീതിയിലോ, അപാകതകൾ ഉള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഐഎംഎയുടെ പ്രസ്താവനയിൽ പറയുന്നു.

Also read-Bomb Threat: വഞ്ചിയൂർ കോടതിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി

പ്രവർത്തനാനുമനതിയില്ലാതെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ നടത്തിയ കോസ്മെറ്റിക് ക്ലിനിക്കിന് മെയ് അഞ്ചിനാണ് ആരോഗ്യവകുപ്പ് ലൈസന്‍സ് നൽകിയതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, ഈ സംഭവത്തിൽ  വി​ദ​ഗ്ധ സമിതി നടത്തുന്ന അന്വേഷണം എത്രയും വേ​ഗം പൂർത്തീകരിച്ച് നടപടി സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ബിഎൻഎസ് 125-ാം വകുപ്പ് പ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ചികിത്സ നടത്തിയതിനാണ് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News