പി സി ജോര്‍ജ്ജിന്‍റെ നിലപാട് മാറ്റത്തിന് പിന്നില്‍? പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ!

നിലപാട് മാറ്റി പി സി ജോര്‍ജ്ജ്... പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചു...!

Last Updated : Feb 4, 2020, 07:50 AM IST
  • നിലപാട് മാറ്റി പി സി ജോര്‍ജ്ജ്... പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചു...!
  • പൂഞ്ഞാര്‍ എംഎല്‍എയും കേരളാ ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്‍റെ നിലപാട് മാറ്റിയിരിക്കുകയാണ്.
പി സി ജോര്‍ജ്ജിന്‍റെ നിലപാട് മാറ്റത്തിന് പിന്നില്‍? പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ!

തിരുവനന്തപുരം: നിലപാട് മാറ്റി പി സി ജോര്‍ജ്ജ്... പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചു...!

പൂഞ്ഞാര്‍ എംഎല്‍എയും കേരളാ ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്‍റെ നിലപാട് മാറ്റിയിരിക്കുകയാണ്. മുന്‍പ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന നിലപാടാണ് പിസി ജോര്‍ജ്ജ് സ്വീകരിച്ചിരുന്നത്.

പൗരത്വ ഭേദഗതി നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല, എന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ കബളിപ്പിക്കുകയാണെന്നും ഭീതിപരത്തുകയാണെന്നും ഭരണപരാജയം മറയ്ക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം CAA യ്ക്ക് അനുകൂല പരാമര്‍ശം നടത്തിയത്.

എന്നാല്‍, മുന്‍പ് ഇതേ വിഷയത്തില്‍ അദ്ദേഹം കൈക്കൊണ്ടിരുന്ന നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭയുടെ പ്രമേയത്തെ അനുകൂലിച്ച് നിയമസഭയില്‍ സംസാരിച്ച പിസി ജോര്‍ജ്ജ് "കുരങ്ങിന്‍റെ കയ്യിൽ പൂമാല കിട്ടി" എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം, എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങൾ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തിലാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോള്‍ എതിര്‍ത്തത് BJPയുടെ ഏക അംഗമായ ഒ രാജഗോപാല്‍ മാത്രമാണ്.

എന്നാല്‍, ഇപ്പോള്‍ പി സിയ്ക്കുണ്ടായ മനം മാറ്റമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ഇപ്പോഴത്തെ നിലപാട് മാറ്റത്തിന് പിന്നില്‍ എന്താണ് കാരണം എന്ന് വ്യക്തമായിട്ടില്ല. വീണ്ടും എന്‍ഡിഎ യുമായി അടുക്കുന്നതിനാണോ അദ്ദേഹത്തിന്‍റെ ശ്രമം എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

മുന്‍പ് കേരളാ ജനപക്ഷം ബിജെപിയ്ക്കൊപ്പമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ ഉപതിരഞ്ഞെടുപ്പിലും ബിജെപിയ്ക്കായിരുന്നു കേരളാ ജനപക്ഷത്തിന്‍റെ പിന്തുണ. ശേഷമാണ് പി സി ജോര്‍ജ്ജ് ബിജെപിയോട് കൂറുമാറിയത്.

എന്നാല്‍, സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളായ LDF ഉം UDFഉം തങ്ങളുടെ മുന്നണിയില്‍ കേരളാ ജനപക്ഷത്തിന് ഇടം നല്‍കാത്തത് വീണ്ടും NDAയില്‍ അണിചേരാന്‍ പിസി യ്ക്ക് പ്രചോദനം നല്‍കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

More Stories

Trending News