KSEB: എസിയും ഇവിയുമുണ്ടോ? പണി കിട്ടും..! പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും!

KSEB: വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 4, 2025, 08:35 PM IST
  • എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
  • 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു.
  • വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
KSEB: എസിയും ഇവിയുമുണ്ടോ? പണി കിട്ടും..! പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000  മെഗാവാട്ട് കവിയും!

തിരുവനന്തപുരം: എസിയും ഇലക്ട്രിക്ക് വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് പണി കിട്ടും. കേരളത്തിൽ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് റിപ്പോർട്ട്. എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്.

Add Zee News as a Preferred Source

2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിന്റെ ഊർജ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ ഊർജ സംഭരണ പരിഹാരങ്ങളിൽ സംസ്ഥാനത്തെ മാതൃകയാക്കി മാറ്റുന്നതിനുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ പഠനം നടത്തിയത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം ഉള്ളത്. ഈ വെല്ലുവിളി നേരിടാന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (ബാറ്ററിയിലെ വൈദ്യുതി സംഭരണം-BESS), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ (ജലം വീണ്ടും പമ്പ് ചെയ്ത് ഉപയോഗിക്കാവുന്ന ജലവൈദ്യുത പദ്ധതികള്‍-PSP) എന്നിവ വ്യാപകമായി വേണമെന്നാണു ശുപാര്‍ശ. ഊര്‍ജ സംഭരണ സംവിധാനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു കൈമാറി. ഇപ്പോഴത്തെ പീക്ക് ഡിമാന്‍ഡ് അനുസരിച്ച് 7 ജിഗാവാട്ടില്‍ കൂടുതല്‍ ഊര്‍ജ സംഭരണ ശേഷി സംസ്ഥാനത്തു വേണം. നിലവിലെ വൈദ്യുതി സംഭരണ സംവിധാനങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News