പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ

കേസ് സി.ബി.ഐക്ക് വിട്ടത് തടയുന്നത് മുതൽ അഭിഭാഷരെ നിയമിച്ചത് വരെ അടക്കമുള്ള വലിയ കണക്ക് അടങ്ങുന്നതാണ് ഇത്

Written by - Zee Malayalam News Desk | Last Updated : Apr 4, 2021, 12:40 PM IST
  • ആകെ സർക്കാർ 90,92,337 രൂപയാണ് ചിലവഴിച്ചതായി കാണിക്കുന്നത്
  • നിയമിച്ച അഭിഭാഷകർക്ക് എല്ലാമായി 88 ലക്ഷം രൂപ നൽകിയിട്ടുണ്ട്
  • മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങിന് തന്നെ 60 ലക്ഷത്തോളം രൂപ
  • വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയടക്കം 2,92,337 രൂപയും ചെലവിട്ടു.
പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ

പത്തനംതിട്ട: പെരിയയിലെ ഇരട്ടകൊലപാതകവുമായി (Periya Double Murder) ബന്ധപ്പെട്ട നിയമനടപടികൾക്കായി സംസ്ഥാന സർക്കാർ ചിലവഴിച്ച തുകയുടെ വിവരങ്ങൾ പുറത്ത്. 90 ലക്ഷം രൂപയാണ് സർക്കാർ ഇത് വരെ ചിലവഴിച്ചതായി കാണിക്കുന്നത്. കേസ്  സി.ബി.ഐക്ക് (Cbi) വിട്ട നടപടി തടയുന്നത്,വക്കീലൻമാരെ നിയമിക്കുന്നതുൾപ്പടെ സർക്കാർ 90,92,337 രൂപ ചെലവിട്ടതായി കെ.പി.സി.സി നിർവാഹക സമിതിയംഗം ബാബുജിയാണ്  വിവരാവകാശരേഖ സമർപ്പിച്ചത്.

വിവിധ ഘട്ടങ്ങളിൽ ഹാജരായ അഭിഭാഷകർക്ക് (Advocates) മാത്രം  88 ലക്ഷം രൂപയാണ് നൽകിയിരിക്കുന്നത്. ഇതിൽ തന്നെ മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ്ങിന് തന്നെ 60 ലക്ഷത്തോളം രൂപയാണ് നൽകിയത്. നാലു ദിവസം അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ മാത്രം വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയടക്കം 2,92,337 രൂപയും ചെലവിട്ടു. 

Also ReadKerala Assembly Election 2021: ബോട്ടിൽ വോട്ടർമാരോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ എസ് മേനോൻ 

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് (congress) പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്​റ്റംബറിലാണ് അന്വേഷണം ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് സി.ബി.ഐക്ക് വിട്ടത്.

Also Read: OMG! TB ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ യുവതിയുടെ ശ്വാസകോശത്തിൽ നിന്നും ലഭിച്ചത്! 

സർക്കാർ പരാജയപ്പെട്ടപ്പോൾ നികുതി പണത്തിൽനിന്ന് മാത്രം ഒരു കോടിയോളം രൂപയാണ് ചിലവിട്ടതെന്നും തുക പഴാക്കിയെന്നുിം വിവരാവകാശ രേഖ സമർപ്പിച്ച ബാബുജി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News