സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുവരുമെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 

Updated: May 30, 2018, 12:16 PM IST
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിനും ഡീസലിനും ഒരു പൈസ കുറഞ്ഞു.  ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 82.61 രൂപ എന്ന നിലയിലെത്തി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് ശേഷം 

പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള അധിക നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗം ഇന്ന് ചേരാനിരിക്കെയാണ് വില കുറഞ്ഞത്. ഇന്നു ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ പെട്രോള്‍ വില വര്‍ദ്ധനവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരും.

നാളെ മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുവരുമെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 

തുടര്‍ച്ചയായ 16 ദിവസത്തെ വിലവര്‍ധനയ്ക്കു ശേഷമാണ് ഇന്ധനവിലയില്‍ നേരിയ തോതില്‍ കുറവ് വന്നിരിക്കുന്നത്.

അതേസമയം, ഡല്‍ഹിയില്‍ 78.42 രൂപയാണ് പെട്രോളിന്‍റെ വില. കൊല്‍കത്തയില്‍ 81.05 രൂപയും, മുംബൈയില്‍ ‍86.23 രൂപയും ചെന്നൈയില്‍ 81.42 രൂപയുമാണ് പെട്രോളിന്‍റെ വില. തിരുവനന്തപുരത്ത് ഡീസലിന് 75.19 രൂപയാണ് വില. 

69.30 രൂപയാണ് ഡല്‍ഹിയിലെ ഡീസല്‍ വില. കൊല്‍കത്തയില്‍ 71.85 രൂപയും മുംബൈയില്‍ 73.78 രൂപയുമാണ് ഡീസലിന്‍റെ വില. ചെന്നൈയില്‍ ഡീസല്‍ വില 73.17 രൂപയിലുമെത്തി.