close

News WrapGet Handpicked Stories from our editors directly to your mailbox

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍

പ്രമാദമായ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍. വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യ. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്

Updated: Aug 24, 2018, 11:47 AM IST
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പ്രമാദമായ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍. വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യ. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്

സൗമ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതിയാണ് സൗമ്യ. 

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായ വണ്ണത്താൻ വീട്ടിൽ സൗമ്യയാണ് ജയിലില്‍ തൂങ്ങി മരിച്ചത്. മകൾക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കൾക്കു രസത്തിലും എലിവിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ഏപ്രിൽ 24നാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രൻ സൗമ്യയെ അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങൾ നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണു പുറത്തുവന്നത്. 

മാതാപിതാക്കളേയും മകളേയും കൊന്ന ശേഷം സൗമ്യ വിഷം കഴിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനല്ല കൊലപാതകങ്ങളില്‍ തന്‍റെ നേര്‍ക്ക് സംശയമുണ്ടാവാതിരിക്കാനാണ് സൗമ്യ വിഷം കഴിച്ചതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.

അതേസമയം, ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പോലൊരു പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചിതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കത്തതിലും ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന. കൂടാതെ, കനത്ത സുരക്ഷയുള്ള ജയിലിനുള്ളില്‍ സൗമ്യയ്ക്ക് തൂങ്ങിമരിക്കാന്‍ എങ്ങനെ സാഹചര്യം ലഭിച്ചു എന്ന കാര്യവും അന്വേഷിക്കുകയാണ്.