ഡാം തുറക്കുന്ന വിവരം ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു; വിമര്‍ശനത്തിന് കഴമ്പില്ല: പിണറായി

ശക്തമായി പെയ്ത മഴയാണ് പെരിയാറില്‍ ഉള്‍പ്പടെ വെള്ളം ഉയരാന്‍ ഇടയാക്കിയത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Aug 22, 2018, 08:16 PM IST
ഡാം തുറക്കുന്ന വിവരം ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു; വിമര്‍ശനത്തിന് കഴമ്പില്ല: പിണറായി

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നടത്തിയ വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

'മുന്‍കരുതല്‍ ഇല്ലാതെയാണ് ഡാം തുറന്നതെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തില്‍ കഴമ്പില്ല. ഡാം തുറക്കുന്ന വിവരം ചെന്നിത്തല തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം കുറിച്ചിരുന്നു. ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് തന്നെയാണ് മറുപടി'. മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായി പെയ്ത മഴയാണ് പെരിയാറില്‍ ഉള്‍പ്പടെ വെള്ളം ഉയരാന്‍ ഇടയാക്കിയത്. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുഎഇ നല്‍കാമെന്ന് ഏറ്റ സാമ്പത്തിക സഹായം നേടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു. കേരത്തിലെ ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Trending News