'പുരോഗതിയിലേക്ക് മുന്നേറാൻ ഓരോ വനിതയ്ക്കുമൊപ്പം സര്‍ക്കാര്‍ ഉണ്ടാവും' ആശംസയുമായി മുഖ്യമന്ത്രി

കേരളം ആർജിച്ച സാമൂഹ്യ പുരോഗതിയിൽ സ്ത്രീകൾ വഹിച്ച പങ്കു വലുതാണെന്നും കേരളത്തിന്‍റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയിൽ അധികവും സ്ത്രീകളുടേതാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ വനിതാദിന സന്ദേശം.

Updated: Mar 8, 2018, 06:06 PM IST
'പുരോഗതിയിലേക്ക് മുന്നേറാൻ ഓരോ വനിതയ്ക്കുമൊപ്പം സര്‍ക്കാര്‍ ഉണ്ടാവും' ആശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ആർജിച്ച സാമൂഹ്യ പുരോഗതിയിൽ സ്ത്രീകൾ വഹിച്ച പങ്കു വലുതാണെന്നും കേരളത്തിന്‍റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയിൽ അധികവും സ്ത്രീകളുടേതാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ വനിതാദിന സന്ദേശം.

സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ സ്ത്രീകള്‍ മികവ് പുലർത്തുന്നത് നമ്മുടേതുപോലുള്ള ഒരു പുരോഗമന സമൂഹത്തിന്‍റെ പ്രത്യേകതയാണ്. തൊഴിലിടങ്ങളിലും ഗാർഹിക ജീവിതത്തിലും അടിച്ചമർത്തലുകൾ അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതുണ്ട്. അവരോടുള്ള പരിഗണനയും അവർക്കുള്ള പിന്തുണയും ഈ സർക്കാരിന്‍റെ പ്രഖ്യാപിത നിലപാടുകളാണ്. മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിയ്ക്കുന്നു.