close

News WrapGet Handpicked Stories from our editors directly to your mailbox

ഇതിലും വലിയ ഓഫര്‍ തള്ളി, പിന്നെയല്ലേ ബിജെപി!!

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെ സമീപിച്ചതാണെന്നും താല്‍പര്യമില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നുവെന്നും കുര്യന്‍ പറഞ്ഞു.  

Updated: Mar 23, 2019, 12:08 PM IST
ഇതിലും വലിയ ഓഫര്‍ തള്ളി, പിന്നെയല്ലേ ബിജെപി!!

പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് മര്യാദകേടാണെന്നും തനിക്ക് സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ കോണ്‍ഗ്രസില്‍ തന്നെ ആകാമായിരുന്നുവെന്നും കുര്യന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥിയാവാന്‍ തന്നെ സമീപിച്ചതാണെന്നും താല്‍പര്യമില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നുവെന്നും. താല്‍പര്യമുണ്ടായിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ താനും ആന്റോ ആന്റണി ഇടുക്കിയിലും മത്സരിക്കുമായിരുന്നുവെന്നും കുര്യന്‍ വിശദീകരിച്ചു.

ഒരടിസ്ഥാനവുമില്ലാതെ വാര്‍ത്തകള്‍ ഇങ്ങനെ പടച്ചുവിടുകയാണെന്നും. തന്നോടു ഒരു വാക്കു പോലും ചോദിക്കാതെയാണ് തന്നെക്കുറിച്ച്‌ വാര്‍ത്തകള്‍ എഴുതുന്നതെന്നും. ഇതിനു പിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്നും കുര്യന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ചില സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് തനിക്ക് സംശയം ഉണ്ടെന്നും. തനിക്കു ബിജെപി നേതാക്കളുമായി സൗഹൃദമുണ്ടെന്നും അതിന്‍റെ അര്‍ഥം താന്‍ അവരുടെ ആളായി എന്നല്ലയെന്നും അദ്ദേഹം പറഞ്ഞു. 

സിപിഐഎമ്മുകാരുമായും മറ്റു പാര്‍ട്ടിക്കാരുമായും തനിക്ക് സൗഹൃദമുണ്ട്. അതിനര്‍ത്ഥം അവരുടെ സ്ഥാനാര്‍ത്ഥിയാവുമെന്നാണോ? മാത്രമല്ല ഈ നിമിഷം വരെ ബിജെപിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയിരുന്ന സമയത്ത് ഇതിനേക്കാള്‍ വലിയ വാഗ്ദാനങ്ങള്‍ തനിക്കു ലഭിച്ചിരുന്നു. സര്‍ക്കാരില്‍നിന്നാണ് ഓഫര്‍ വന്നത്. അതു സ്വീകരിക്കാത്തയാളാണ് താന്‍. താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും പിജെ കുര്യന്‍ പറഞ്ഞു.