യൂത്ത് ലീഗിന്‍റെ കറുത്ത മതില്‍ പണിയും മുന്‍പ് പൊളിഞ്ഞു?

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനയാണ് വരുന്നത്.അതുകൊണ്ട് തന്നെ അന്ന് സമരം വേണ്ടന്നുമാണ് നിലപാടെന്ന് മുസ്ലീലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി.

Last Updated : Jan 6, 2020, 06:21 PM IST
  • കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കോഴിക്കോട് എത്തുന്നത്
യൂത്ത് ലീഗിന്‍റെ കറുത്ത മതില്‍ പണിയും മുന്‍പ് പൊളിഞ്ഞു?

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനയാണ് വരുന്നത്.അതുകൊണ്ട് തന്നെ അന്ന് സമരം വേണ്ടന്നുമാണ് നിലപാടെന്ന് മുസ്ലീലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി.

ഇക്കാര്യം യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമത്തെ  പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ   കോഴിക്കോട് എത്തുന്നത്.

വെസ്റ്റ്‌ ഹില്‍ ഹെലിപ്പാട് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് കറുത്ത മതില്‍ തീര്‍ക്കുകയെന്ന്‍ യൂത്ത് ലീഗ് സംസ്ഥാന ജനെറല്‍ സെക്രട്ടറി പികെ ഫിറോസ്‌ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്.

ജനുവരി 15 മുതല്‍ 25 വരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംസ്ഥാനത്ത് വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ആര്‍എസ്എസ് തയ്യാറെടുക്കുന്നത്.ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കേരളത്തില്‍ എത്തുക.

Trending News