പീഡന പരാതിയില്‍ പി.കെ. ശശിക്കെതിരെ നടപടി

ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്ന് ഉറപ്പായി. 

Updated: Oct 11, 2018, 01:32 PM IST
പീഡന പരാതിയില്‍ പി.കെ. ശശിക്കെതിരെ നടപടി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്ന് ഉറപ്പായി. 

പരാതിയില്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. കൂടാതെ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശിയുടെ പരാതിയിലും നടപടിയെടുക്കും. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് യോഗത്തിൽ സമര്‍പ്പിക്കുക. 

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാക്കമ്മിറ്റിയിലെ അംഗമായ യുവതിയാണ് പി കെ ശശിയ്ക്കെതിരെ പാര്‍ട്ടിയിൽ പരാതി നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്. 

പരാതിക്കാരിയിൽ നിന്നും പി കെ ശശിയിൽ നിന്നും രണ്ട് തവണ വീതം കമ്മീഷൻ മൊഴിയെടുത്തിരുന്നു. ശനിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലാകും ശശിയ്ക്കെതിരെ നടപടി തീരുമാനിക്കുക.